വ്യാഴാഴ്‌ച, നവംബർ 3

മത്സ്യവകപ്പ്‌ - ആലപ്പുഴ ജില്ല

മത്സ്യവകപ്പ്‌ - ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സാമ്പത്തിക മേഖലയാണു മത്സ്യമേഖല. ജില്ലയിലെ പതിനായിരക്കണക്കിനാളുകൾക്ക്‌ ഈ സാമ്പത്തിക മേഖല നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു. ജില്ലയുടെ സവിശേഷമായ ഭൂപ്രകൃതി മത്സ്യമേഖലയുടെ എല്ലാ വിഭാഗങ്ങൾക്കും (സമുദ്ര ജലം, ഓരുജലം, ശുദ്ധജലം) വളരെ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.

വൈവിധ്യവും, അമൂല്ല്യവുമായ ജലസമ്പത്തിനാൽ അനുഗ്രഹീതമാണു ആലപ്പുഴ ജില്ല. സംസ്ഥാനത്തിന്റെ ഉൾനാടൻ മത്സ്യമേഖലയ്ക്കും, സമുദ്ര മേഖലയ്ക്കും ആലപ്പുഴ ജില്ലയിലെ ജലസ്രോതസുകൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണു. 82 കിലോ മീറ്റർ നീളമുള്ള കടൽത്തീരവും, വേമ്പനാട്ടു കായലും,നദികളും (അച്ചൻക്കോവിൽ,പമ്പ,മണിമല,മീനച്ചിൽ ) മറ്റനേകം ചെറു ജലാശയങ്ങളും ചേർന്ന് ജില്ലയുടെ മത്സ്യമെഖലയെ സംബന്നമാക്കുന്നു.

ചാകര പൊലുള്ള പ്രകൃതി പ്രതിഭാസങ്ങൾ സമുദ്രമേഖലയ്ക്ക്‌ വളരെ വലിയ ഉണർവ്വാണു നൽകുന്നത്‌. തീരമേഖയ്ക്ക്‌ വളരെ വലിയ ഉനരവാണു നൽകുന്നത്‌. തീരമേഖലകൾ ജില്ലയുടെ സാമ്പത്തികാവസ്ഥയിൽ വൻ സ്വാധീനം ചെലുത്തി വരുന്നുണ്ട്‌. വേമ്പനാട്‌ കായലും,നദീ വ്യവസ്ഥകളും (അച്ചൻക്കോവിൽ,പമ്പ,മണിമല,മീനച്ചിൽ ) ആയിരക്കണക്കിനു ചെറുതോടുകളും, കുളങ്ങളും, മത്സ്യവളപ്പുകളും ജില്ലയുടെ ഉൾനാടൻ മത്സ്യമേഖലയെ സമ്പന്നമാക്കുന്നു.